‘മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; സമരാഗ്‌നിയെ പരിഹസിച്ച് എസ് എഫ് ഐ ബോർഡ്

സമരാഗ്‌നിയെ പരിഹസിച്ച് എസ് എഫ് ഐ ബോർഡ്. മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതമെന്നാണ് എസ്എഫ്ഐ ബാനറിൽ കുറിച്ചത്. പിന്നാലെ എസ്എഫ്ഐ ബോർഡ് കോൺഗ്രസ് പ്രവർത്തകർ തകർത്തു.
കെ സുധാകരന്റെ വാർത്താ സമ്മേളനത്തിലെ പരാമർശത്തെ പരിഹസിച്ചായിരുന്നു എസ്എഫ്ഐ ബോർഡ്. എന്നാൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയും കെ സുധാകരനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. സിംഹഗർജ്ജനം എന്നാണ് പി എം ആർഷോ ഫേസ്ബുക്കിൽ കുറിച്ചത്.
രാവിലെ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ അസഭ്യ പ്രയോഗം ഉൾപ്പെടുത്തിയാണ് എസ് എഫ് ഐ, സതീശനെ സ്വാഗതം ചെയ്തിരിക്കുന്നത്. മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം എന്നാണ് എസ് എഫ് ഐ ബോർഡിൽ കുറിച്ചിരുന്നത്. നഗരഹൃദയത്തിൽ വച്ച ബോർഡിൽ എസ് എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ബോർഡ് വച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഹലോ, ഹലോ.. മൈക്ക് ഓൺ ആണല്ലോ അല്ലെ …!!യഥാർത്ഥ വികസന അഗ്നി പടരുകയാണ് നമ്മുടെ സ്കൂളുകളിൽ…68 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപന കർമ്മവും ബഹു. മുഖ്യമന്ത്രി ഫെബ്രുവരി 26 ന് നിർവഹിക്കുന്നു എന്നാണ് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
Story Highlights: SFI Board Against K Sudhakaran and V D Satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here