ഇ.ഡിയുടെ ഏഴാമത്തെ സമൻസും തള്ളി അരവിന്ദ് കെജ്‌രിവാൾ; ചോദ്യം ചെയ്യലിന് ഹാജരാകില്ല

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഏഴാം തവണയാണ് ഇ.ഡിയുടെ സമൻസ് കെജ്‌രിവാൾ തള്ളുന്നത്.
ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമൻസ് അയച്ചത്. നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് കെജ്‌രിവാൾ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു.
ഡൽഹി മദ്യനയ കേസിൽ നേരത്തേയുള്ള സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാർച്ച് 16ന് നേരിട്ട് ഹാജരാകാൻ ഡൽഹി കോടതി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കേന്ദ്രസർക്കാർ സമ്മർദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി വിടില്ലെന്നും എ.എ.പി നേതാക്കൾ വ്യക്തമാക്കിയിരുന്നു.
Story Highlights: Delhi CM Arvind Kejriwal skips ED summons for seventh time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here