അവസാന ടവർ ലൊക്കേഷൻ ചെന്നൈയിൽ; RRRF ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിൽ?

മലപ്പുറം ആർആർആർഎഫ് ക്യാമ്പിൽ നിന്ന് കാണാതായ പൊലീസുകാരൻ ബിജോയ് തമിഴ്നാട്ടിൽ എന്ന് പോലീസിന് സൂചന. അവസാന ടവർ ലൊക്കേഷൻ ചെന്നൈയിലെന്ന് എന്ന് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ചെന്നൈയിൽ വെച്ച് ഇയാൾ ചില സുഹൃത്തുക്കളെ വിളിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.
ബിജോയ്ക്കായി ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെന്നൈയിലാണെന്ന് സൂചന ലഭിക്കുന്നത്. ബിജോയിയെ കാണാനില്ലെന്ന് ആർആർആർഫ് നൽകിയ പരാതിയിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ബിജോയിയുടെ പിതാവ് രംഗത്തെത്തിയിരുന്നു.
Read Also : RRRF ക്യാമ്പിലെ പൊലീസുകാരന്റെ തിരോധാനം; മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നെന്ന് ബിജോയുടെ പിതാവ്
മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നെന്ന് സിപിഒ ബിജോയുടെ പിതാവ് പറയുന്നു. ആറുവർഷം തിരുവനന്തപുരത്ത് ജോലി ചെയ്ത സമയത്തും ബിജോയ് പീഡനം നേരിട്ടിരുന്നെന്ന് പിതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഫോൺ വിളിക്കുമ്പോൾ പറയാറുണ്ടായിരുന്നെന്നും മേൽ ഉദ്യോഗസ്ഥർ മകനെ തരംതാഴ്ത്തിയെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞദിവസം ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ ബിജോയ് കോഴിക്കോട് റിപ്പോർട്ട് ചെയ്തില്ല. തുടർന്നാണ് ആർആർആർഫ് പരാതി നൽകിയത്.
Story Highlights: Police tip off that the missing policeman from the RRRF camp is in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here