6 ലക്ഷം വരെ ഫീസ്, പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്; കൂട്ട പരാതിയുമായി വിദ്യാര്‍ഥികള്‍

തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൂട്ടപ്പരാതിയുമായി വിദ്യാർത്ഥികളെത്തി. മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
തൃശൂര്‍ വടക്കൻ സ്റ്റാൻഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്.
ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിയത്.
പരാതികൾ ഉയർന്നതോടെ സ്ഥാപനം പുതുതായി പഠിച്ചിറങ്ങിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകിയില്ല.
ഇതോടെ വഞ്ചിതരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ തമ്പടിച്ച് നൂറിലധികം വിദ്യാർത്ഥികളാണ് തടിച്ചുകൂടിയത്. ഇതോടെ മിനര്‍വ അക്കാദമിയുടെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്.
Story Highlights: Students gets fake certificate from Minerva Academy Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here