മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം; നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാണക്കാട്ട് നടക്കും. യോഗത്തില്‍ ലോക്‌സഭാ സീറ്റിന് പകരം രണ്ടാം രാജ്യസഭാ സീറ്റെന്ന കോണ്‍ഗ്രസ് നിര്‍ദേശം ചര്‍ച്ച ചെയ്യും. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ തമിഴ്‌നാട് രാമനാഥപുരത്തെയും സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഷിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.(Ahead of announcement of candidates Muslim league parliamentary party meeting will be held today)
രാജ്യസഭ സീറ്റ്, യുവപ്രാതിനിധ്യം എന്നിവയില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥ പുരത്ത് നവാസ്ഖനിയും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദുള്‍ സമദ് സമദാനിക്കാണ് സാധ്യതയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
Story Highlights: Ahead of announcement of candidates Muslim league parliamentary party meeting will be held today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here