ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള പ്രവർത്തനം ഗുണം ചെയ്യും; വടകരയിൽ വിജയം ഉറപ്പെന്ന് കെ കെ ശൈലജ

വടകരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള പ്രവർത്തനം തെരെഞ്ഞെടുപ്പിൽ ഗുണം ചെയ്യും. ടിപി ചന്ദ്രശേഖരൻ വധക്കേസ് മണ്ഡലത്തിൽ ചർച്ചയാകില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. മന്ത്രിയായ കാലത്തെ പ്രവർത്തനം മണ്ഡലത്തിൽ തനിക്ക് നേട്ടമാക്കുമെന്നും ശൈലജ പറഞ്ഞു. വടകര ഇടതുപക്ഷത്തിൻ്റെ ശക്തി കേന്ദ്രം തന്നെയാണ്.
ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലമല്ലെന്നും വിശദീകരിച്ചു. ടി പി ചന്ദ്രശേഖരൻ വധകേസും വിധിയും കോടതിയുടെ മുന്നിലുള്ള വിഷയമാണ്. അത് മാത്രം പറഞ്ഞാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്. രാജ്യത്തിൻ്റെ പ്രശ്നങ്ങൾ എല്ലാം ഒരു കേസിന് മുന്നിൽ ഒളിക്കാനാവില്ലെന്നായിരുന്നു ടിപി കേസ് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മറുപടി. വടകരയിൽ മുരളീധരൻ വികസനം കൊണ്ട് വന്നോ എന്ന് ജനങ്ങൾ വിലയിരുത്തട്ടേയും കെകെ ശൈലജ കൂട്ടിച്ചേർത്തു.
Story Highlights: KK Shailaja says LDF Victory in Vadakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here