മണിപ്പുരിൽ മെയ്തെയ് വിഭാഗം തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചു

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ സേന രക്ഷപ്പെടുത്തി. 200 ഓളം സായുധധാരികളായ അക്രമികളാണ് പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത്.
ഇംഫാൽ വെസ്റ്റ് അഡീഷണൽ പൊലീസ് സൂപ്രണ്ട് അമിത് സിംഗിനെനെയാണ് തട്ടിക്കൊണ്ടുപോയത്.
പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കൊള്ളയടിക്കുകയും വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. വിവരത്തെത്തുടർന്ന് സേന നടത്തിയ ദൗത്യത്തിലൂടെയാണ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് ഇംഫാലിൽ കൂടുതൽ സേനയെ വിന്യസിച്ചു. അക്രമത്തിന് പിന്നിൽ മെയ്തെയ് വിഭാഗം എന്നാണ് ആരോപണം.
അമിത് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
Story Highlights: Manipur Police officer kidnapped from home by 200 gunmen, rescued in hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here