ഗുജറാത്തിൽ 3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ
ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചൊവ്വാഴ്ച ഗുജറാത്തിലെ പോർബന്തറിന് സമീപം ഒരു കപ്പലിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
3,089 കിലോ കഞ്ചാവ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവയാണ് കടത്താൻ ശ്രമിച്ചത്. ഇതിന്റെ പാക്കറ്റുകളിൽ പാകിസ്താനിൽ ഉത്പാദിപ്പിച്ചവ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്.
ഇറാൻ പാക് സ്വദേശികളായ 5 പേരാണ് പിടിയിലായി. പ്രതികളെ പോർബന്തർ തീരത്ത് എത്തിച്ചിട്ടുണ്ട്. നാവിക സേനയും വിവിധ വിഭാഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
സമുദ്രനിരീക്ഷണം നടത്തുന്ന വിമാനം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ നേവിയുടെ കപ്പലാണ് ഇന്ത്യൻ സമുദ്രാർത്തി കടന്നെത്തിയ ബോട്ടിനെ തടഞ്ഞുവച്ച് പിടികൂടിയത്.
Story Highlights: Massive drug bust seized Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here