മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവ ഇനി തൃശൂര്‍ മൃഗശാലയില്‍

വയനാട് മുള്ളൻ കൊല്ലിയിൽ നിന്ന് പിടികൂടിയ ആൺ കടുവയെ തൃശൂർ മൃഗശാലയിൽ എത്തിച്ചു.
കടുവ സുൽത്താൻ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ തൃശൂ രിൽ എത്തിച്ചത്. കടുവയെ കൊറന്റൈനിൽ പാർപ്പിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും.
പരിശോധനയില്‍ കടുവയുടെ പല്ലുകള്‍ നഷ്ടമായതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇര പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൃഗശാലയിലേക്ക് മാറ്റിയത്.
കടുവയ്ക്ക് ആന്തരികമായി പരിക്കു പറ്റിയിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നും ഡിഎഫ്ഒ അറിയിച്ചു.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കടുവ വനംവകുപ്പിന്റെ കെണിയില്‍ വീണത്. കഴിഞ്ഞ രണ്ടരമാസത്തിലേറെയായി ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിച്ച കടുവയാണ് കൂട്ടിലായത്.
Story Highlights: Mullankolli tiger shifted to Thrissur Zoological Park
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here