Advertisement

പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ജനറൽ ബോഡി യോഗവും കുടുംബ സംഘമവും നടത്തി

February 28, 2024
Google News 1 minute Read
palakkad district pravasi jeddah general body

പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ജനറൽ ബോഡി യോഗവും കുടുംബ സംഘമവും നടത്തി. ഇവന്റ് മാനേജ്മെന്റ് ‘ജനറേഷൻ യൂത്ത്’ കമ്പനിയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ സംഗമത്തിൽ പ്രവാസി സുരക്ഷാ പദ്ധതികളും, എൻആർഐ രജിസ്ട്രെഷനും മെഡിക്കൽ ക്യാമ്പും നടത്തി.

ജനറൽ ബോഡി യോഗം ഫാർമസിസ് ഫോറം പ്രസിഡന്റ് ഹനീഫ പാറക്കല്ലിൽ ഉത്ഘാടനം ചെയ്തു. ആദ്യമായി ജിദ്ദയിലെ പാലക്കാട്ടുകാരെ ഒന്നിച്ചു കാണാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ഈ കൂട്ടായ്മ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകാൻ സംഘാടകർക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കൂട്ടായ്മയുടെ പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷനായി. ജിദ്ദയിലുള്ള പാലക്കാട് ജില്ലക്കാർക്ക് ജാതി, മത, രാഷ്ട്രീയ ബേധമില്ലാതെ കുറഞ്ഞ മാസങ്ങൾ കൊണ്ട് രൂപീകരിച്ച കമ്മറ്റിയാണ് പാലക്കാട് ജില്ലാ കൂട്ടായ്മ എന്നും, ജിദ്ദയിലുള്ള പാലക്കാടുള്ളവർക്ക് മറ്റു സംഘടനകളിലായി പല രാഷ്ട്രീയ, സാംസ്‌കാരിക കൂട്ടായ്മകൾ ഉണ്ടെങ്കിലും പാലക്കാട് ജില്ലക്ക് ആദ്യമാണ് ഒരു കൂട്ടായ്മ നിലവിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങളിൽ ജില്ലയിലെ പ്രവാസികളായി ജിദ്ദയിൽ ജീവിക്കുന്ന സാധാരണക്കാർക്ക് ആവശ്യമായ സഹായങ്ങൾ വേണ്ടി വന്നാൽ ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് പുതിയ കമ്മറ്റിക്ക് രൂപം നൽകിയത് എന്നും, പ്രവാസികൾക്കാവശ്യമായ കേരള ഗവണ്മെന്റിൽ നിന്നുള്ള സുരക്ഷാ പദ്ധതികളിൽ അംഗത്വമെടുപ്പിച്ചും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുത്തും കൊണ്ടാണ് ജില്ലാ കമ്മറ്റി മുന്നോട്ട് പോകുക എന്നും, അതിനെല്ലാം വേണ്ടി ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിൽ നിന്നുമായി വിവിധ പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സ്വാഗത പ്രസംഗം നടത്തിയ ജനറൽ സെക്രട്ടറി മുസ്തഫ തൃത്താല അഞ്ചു മാസം മുന്നെ തുടക്കം കുറിച്ച കൂട്ടായ്മയുടെ ഇത് വരെയുള്ള പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തി സംസാരിച്ചു. ജിദ്ദയിൽ മറ്റു ജില്ലാ സംഘടനകൾക്കൊപ്പം പാലക്കാട് ജില്ലാ കൂട്ടായ്മയും നിറഞ്ഞു നിൽക്കുമെന്നും, ജനോപകാരമുള്ള പ്രവർത്തനങ്ങളുമായി മാതൃകാപരമായ രീതിയിൽ മുന്നോട്ട് പോകാൻ കമ്മറ്റിയുടെ ഭാരവാഹികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ പല സംഘടനയുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും ആദ്യമായി പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ കുറെ പാലക്കാട്ടുകാരെ പരിചയപ്പെടാൻ സാധിച്ചു എന്നും, പ്രവാസികളിൽ ബുദ്ധിമുട്ടുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്നും എഞ്ചിനീയർ റഷീദ് കൂറ്റനാട് ആശംസകൾ അറിയിച്ച് സംസാരിച്ചു.

ഡോ: അബൂബക്കർ (സഹ്റ ഗ്രൂപ്പ് ), എഞ്ചിനീയർ സുലൈമാൻ ആലത്തൂർ, ഹലൂമി റഷീദ് വിളയൂർ, കൂട്ടായ്മയുടെ സംഘാടകരായ അബ്ദുൽ ലത്തീഫ് കരിങ്ങനാട്( ഉപദേശക സമിതി), അബ്ദുൽ ഹമീദ് കെ ടി ( ഇൻസാഫ് ഗ്രൂപ്പ്), മുജീബ് തൃത്താല (വൈസ് പ്രസിഡന്റ്), മുഹമ്മദലി കാഞ്ഞിരപ്പുഴ( വൈസ് പ്രസിഡന്റ്), ഉണ്ണിമേനോൻ പാലക്കാട്‌ ( ട്രഷറർ), സെക്രട്ടറിമാരായ ഷാനവാസ്‌ ഒലവക്കോട്, ഉമർ തച്ചനാട്ടുകര, സൈനുദ്ധീൻ മണ്ണാർക്കാട് ജിദേശ് എറകുന്നത്ത് (വെൽഫെയർ കൺവീനർ), മുജീബ് മൂത്തേടത്ത് ( പബ്ലിക് റിലേഷൻ), സലീം കുഴൽമന്നം, അബ്ദു സുബ്ഹാൻ തരൂർ, യൂനുസ് പടിഞ്ഞാറങ്ങാടി, റസാഖ് ഒറവിൽ, സലീം പാലോളി, താജുദ്ദീൻ മണ്ണാർക്കാട്, ബഷീർ ആനക്കര എന്നിവരും ആശംസകൾ അറിയിച്ചു. ജില്ലാ കൂട്ടായ്മയുടെ വിജയത്തിന് വേണ്ടി ഷഫീക് ഒടുപാറ വിളയൂർ (ഫുഡ്‌ ), ഇൻസാഫ് കമ്പനി മാനേജർ കെ ടി അബൂബക്കർ, റസാഖ് പാണ്ടിക്കാട് (റീഗൽമാൾ), മുജീബ് റഹ്മാൻ, ബാബു (ഡേ ടു ഡേ) എന്നിവർ സഹകരിച്ചു. കൂട്ടായ്മയുടെ സജീവ പ്രവർത്തകരായ ഫൈനാൻസ് കൺട്രോളർ നാസർ വിളയൂർ, ലീഗൽ അഡ്വൈസർ അഡ്വ: ബഷീർ അപ്പക്കാടൻ മണ്ണാർക്കാട് എന്നിവർ പെട്ടെന്ന് നാട്ടിലേക്ക് പോകേണ്ടി വന്നതിനാൽ നാട്ടിൽ നിന്നും ആശംസ അറിയിച്ചു. അഡ്വ: ബഷീർ അപ്പക്കാടന്റെ പത്നിയും വനിതാ വിങ് കോർഡിനേറ്ററുമായി നിയമിച്ച സോഫിയ ബഷീർ ഈ പ്രോഗ്രാമിൽ നിന്നും വനിതാ വിങ് രൂപീകരിക്കാൻ എല്ലാ വനിതകളുടെയും കൊണ്ടാക്ട് നമ്പർ ശേഖരിക്കുകയും ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു.

പ്രോഗ്രാമിന് എത്തിച്ചേരുന്നവർ പാലക്കാട്ടുകാർ ആണെന്ന് ഉറപ്പ് വരുത്തുവാൻ റെജിസ്ട്രഷൻ നടത്തുകയും, മെമ്പർ ഷിപ്പ് എടുക്കേണ്ടവർ മെമ്പർഷിപ്പ് എടുത്തും, പ്രവാസികൾക്കാവശ്യമായ സുരക്ഷാ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവ റെജിസ്റ്റർ ചെയ്യുന്നതിന് ഒരു കൗണ്ടറും, എൻ ആർ ഐ യിൽ അംഗമാവാത്തവർക്ക് വേണ്ടി ഒരു എൻ ആർ ഐ കൗണ്ടറും തുറന്നു പ്രവർത്തിക്കുകയും ചെയ്തു . നോർക്ക, പ്രവാസി ക്ഷേമ നിതി എന്നിവയെ കുറിച്ച് യൂസഫലി പരപ്പൻ മോട്ടിവേഷൻ ക്‌ളാസ്സെടുത്തു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരു മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ രണ്ട് ഡോക്ടർമാരും, നാല് അസിസ്റ്റന്റ്മാരും ഉണ്ടായി, നൂറ്റി അമ്പതിന് അടുത്ത് മെമ്പർമാർ മെഡിക്കൽ പരിശോധന വിനിയോഗിച്ചു. അൽ അബീർ ടീമിന് ജില്ലാ കൂട്ടായ്മയുടെ സ്നേഹോപഹാരം ഇൻസാഫ് ഗ്രൂപ്പ് കമ്പനി പ്രതിനിധിയും, ജില്ലാ കൂട്ടായ്മയുടെ മുതിർന്ന നേതാവുമായി ഹമീദ് ഒറ്റപ്പാലം മെമന്റോ നൽകി ആദരിച്ചു.

ആസ്വാദകരെ മനം കൊള്ളിച്ചു കൊണ്ട് പാലക്കാട്‌ ജില്ലയിലെ വിവിധ മണ്ഡലങ്ങൾ തമ്മിൽ വടംവലി മത്സരം ഉണ്ടായി. എട്ടോളം ടീമായി തിരിച്ച മണ്ഡലങ്ങളുടെ മത്സരത്തിൽ തൃത്താല മണ്ഡലം ജേതാക്കളായി. വിജയിച്ച തൃത്താല മണ്ഡലത്തിനുള്ള ഗോൾഡൻ കപ്പ് പ്രസിഡന്റ് അസീസ് പട്ടാമ്പി തൃത്താലക്കാർക്ക് നൽകി. കുടുംബ സമേതം നടക്കുന്ന പരിപാടിയിൽ കുട്ടികൾക്കുള്ള വിവിധ ഇനം മത്സരങ്ങൾ നടന്നു. കുട്ടികൾക്ക് വേണ്ട പ്രോത്സാഹന സമ്മാനങ്ങൾ വിവിധ ഭാരവാഹികൾ നൽകി. ജിദ്ദയിലെ സാംസ്‌കാരിക മേഖലകളിൽ അറിയപ്പെടുന്ന ഗാനമേള ട്രൂപ്പ് ആയ തീവണ്ടി ടീമിന്റെ ഗംഭീര ഗാനമേളയും, നൃത്ത നൃത്യങ്ങൾ കൊണ്ട് വിവിധ സ്റ്റേജ് പ്രോഗ്രാമുകൾ നടത്തിയ ചിലങ്ക ടീമിന്റെ ക്‌ളാസിക്കൽ സംഘനൃത്തവും അരങ്ങേറി. ജിദ്ദയിലെ പ്രശസ്ത ഗായകരായ ഹക്കീം അരിമ്പ്ര , മുംതാസ് അബ്ദുറഹിമൻ, സോഫിയ സുനിൽ എന്നിവരുടെ ഗാനങ്ങളും, ജില്ലാ കൂട്ടായ്മയിലെ കലാ കഴിവുകളായവരുടെ ഗാനങ്ങളും, കലാരൂപങ്ങളും കുടുംബ സംഗമത്തിന് മികവേറി. പാലക്കാട്‌ ജില്ലാ കൂട്ടായ്മ ജിദ്ദയിൽ നടത്തിയ പാലക്കാട്ടുകാർ മാത്രം അടങ്ങുന്ന പ്രോഗ്രാം ആയത് കൊണ്ട് പരസ്പരം കാണാനും, കേൾക്കാനുമായി ജിദ്ദയുടെ വിവിധ മേഖലകളിൽ നിന്നും ആളുകൾ എത്തിചേർന്നു.

നവാസ് മേപ്പറമ്പ്, ഷാജി ചെമ്മല, ഗിരിദർ കൈപ്പുറം, പ്രജീഷ് നായർ പാലക്കാട്‌, പ്രവീൺ സ്വാമിനാഥ്‌ എന്നിവരടങ്ങുന്ന ഇവന്റ് ടീമിനൊപ്പം, ഷാജി ആലത്തൂർ ബാദുഷ ഒറ്റപ്പാലം, ഷുഹൈൽ തച്ചനാട്ടുകര, ഖാജാ ഹുസൈൻ ഒലവക്കോട്, ഷൌക്കത്ത് പനമണ്ണ, അബ്ദുൽ അസീസ് കോങ്ങാട്, ഷറഫുദ്ധീൻ തിരുമിറ്റക്കോട്, ഷഫീക് പട്ടാമ്പി(സിഫ്), സുജിത് മണ്ണാർക്കാട്, റഹീം മേപ്പറമ്പ്, റസാഖ്‌ മൂളിപ്പറമ്പ്, അനീസ് തൃത്താല, ഷഫീക് പാലക്കാട്‌, അക്ബർഅലി എടത്തനാട്ടുകര എന്നിവർ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. വരും നാളുകളിൽ ജിദ്ദ കണ്ട വലിയ പ്രോഗ്രാമുകൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. നവാസ് മേപ്പറമ്പ് പ്രോഗ്രാമിന് മുഴുവനായുള്ള അവതാരകനായി. ജനറൽ സെക്രട്ടറി മുസ്തഫ തൃത്താല സ്വാഗതം പറഞ്ഞ ജനറൽ ബോഡിക്ക് മുജീബ് മൂത്തേടത്തും, പ്രോഗ്രാമിന്റ വിജയത്തിനായി എത്തിചേർന്നവർക്കും സഹകരിച്ചവർക്കും ട്രഷറർ ഉണ്ണിമേനോനും നന്ദി പറഞ്ഞു.

Story Highlights: palakkad district pravasi jeddah general body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here