സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലത്തൂർ മണ്ഡലത്തിൽ രമ്യാഹരിദാസിനായി ചുവരെഴുത്ത്

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലത്തൂർ മണ്ഡലത്തിൽ രമ്യാഹരിദാസിനായി ചുവരെഴുത്ത്. ആലത്തൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് താൻ അറിഞ്ഞിട്ടില്ല എന്നാണ് എം പി പറയുന്നത്.
രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടവരെ കാണാനുള്ള യാത്രയിലാണ് എം പി. പ്രവർത്തകരോട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചുവരെഴുത്തരുതെന്ന് എം പി നിർദേശം നൽകി. അത് മുഖവിലയ്‌ക്കെടുക്കാതെയാണ് എം പിക്കായി ചുവരെഴുത്ത് തുടങ്ങിയത്.
മന്ത്രി വന്നാലൊന്നും തകരുന്ന കോട്ടയല്ല ആലത്തൂരിലേതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. പാര്‍ട്ടി അവസരം നല്‍കിയാല്‍ ആത്മവിശ്വാസത്തോടെ കെ.രാധാകൃഷ്ണനെ നേരിടും. ആലത്തൂരിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ട് അവര്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷം താനുണ്ടായിരുന്നതാണ് യു.ഡി.എഫിന്റെ കരുത്ത് കൂട്ടുന്നതെന്നും രമ്യ പറഞ്ഞു.
Story Highlights: Wall Posters Appears For Ramya Haridas in alathoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here