വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട്; സര്‍വകലാശാലകള്‍ പാസാക്കായി പ്രമേയങ്ങള്‍ റദ്ദാക്കും

വിസി നിയമന പ്രക്രിയയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട്. സേര്‍ച്ച് കമ്മിറ്റിയുമായി മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ക്ക് സാഹചര്യം അനുകൂലമായി. സര്‍വകലാശാല നിയമനങ്ങള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതോടെയാണ് വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ടുകടക്കുന്നത്. രാജ്ഭവന് ലഭിച്ച നിയമോപദേശം അനുസരിച്ച് ഗവര്‍ണര്‍ തുടര്‍നടപടി സ്വീകരിക്കും.
കേരള, സാങ്കേതിക, കാര്‍ഷിക സര്‍വകലാശാലകള്‍ പാസാക്കിയ പ്രമേയങ്ങള്‍ റദ്ദാക്കും. മൂന്നു സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചെന്ന് രാജ്ഭവന്‍ അറിയിച്ചു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിന് അംഗീകാരമില്ല. സാങ്കേതി സര്‍വകലാശാല ഭേദഗതിയുമാടയി ബന്ധപ്പെട്ട അപലേറ്റ് ട്രൈബ്യൂണല്‍ ബില്‍, വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്ലിനും അനുമതിയില്ല.
രാഷ്ട്രപതി അംഗീകാരം നല്‍കിയത് ലോകായുക്ത നിയമ ഭേദഗതി ബില്ലിന് മാത്രമാണെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. ലോകായുക്ത ഉള്‍പ്പെടെ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടിരുന്നത്. ഇതില്‍ മൂന്നു ബില്ലുകളില്‍ തീരുമാനമാകാനുണ്ടെന്ന് രാജ്ഭവന്‍ അറിയിച്ചു.
Story Highlights: Governor Arif Muhammad Khan moves ahead with VC appointments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here