പി ജയരാജനെ വെട്ടികൊല്ലാൻ ശ്രമിച്ച കേസ്; ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതെവിട്ടു

പി ജയരാജനെ വെട്ടികൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതി ഒഴികെയുള്ളവരെ ഹൈക്കോടതി വെറുതെവിട്ടു. രണ്ടാം പ്രതി പ്രശാന്തിന്റെ ശിക്ഷ ചില വകുപ്പുകളിൽ ശരിവച്ച് കോടതി. വിചാരണ കോടതി ശരിവച്ച എട്ട് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. പ്രതികളുടെ അപ്പീൽ ഹർജിയിലാണ് കോടതി ഉത്തരവ്.
തലശേരി കോടതിയുടെ വിധിക്കെതിരെയായിരുന്നു പ്രതികളുടെ അപ്പീൽ. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്, ജയപ്രകാശൻ,കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെ വിട്ടത്.
രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാൾക്കെതിരെ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം പി ജയരാജനെതിരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
Story Highlights: P Jayarajan Assassination Attempt Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here