‘കോൺഗ്രസിന്റെ സമരാഗ്നി എൽഡിഎഫിനെ തെരെഞ്ഞെടുപ്പിൽ സഹായിച്ചു’; എ എം ആരിഫ് എം പി ട്വന്റിഫോറിനോട്

ആലപ്പുഴ മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് എ എം ആരിഫ് എം പി ട്വന്റിഫോറിനോട്. വ്യത്യസ്‌ത രാഷ്ട്രീയ അഭിപ്രയമുള്ളവരും തന്നെ പിന്തുണയ്ക്കുന്നു. പെൻഷൻ കുടിശികയാണ് ആകെയുള്ള ഭരണവിരുദ്ധ വികാരം. പെൻഷൻ നൽകാൻ കഴിയാത്തതിന്റെ കാരണം കേന്ദ്രത്തിൽ നിന്നും തുക ലഭിക്കാത്തത് കൊണ്ട്. കോൺഗ്രസിന്റെ സമരാഗ്നി എൽഡിഎഫിനെ തെരെഞ്ഞെടുപ്പിൽ സഹായിച്ചു. കെ സി വേണുഗോപാൽ വന്നാലും തനിക്ക് പ്രശ്‌നമില്ലെന്ന് എ എം ആരിഫ് എം പി പറഞ്ഞു.
സ്ഥാനാർത്ഥി ആരായാലും ആലപ്പുഴയിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. പ്രബലരായ രണ്ടുപേരെ ഒഴിച്ചുനിർത്തിയാണ് ആലപ്പുഴയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത്. ആ ഘട്ടത്തിലും വലിയ വിജയമാണ് ആലപ്പുഴയിൽ എൽഡിഎഫിന് നേടാൻ സാധിച്ചത്. ആലപ്പുഴയിൽ എൽഡിഎഫിനുള്ള അടിത്തറയിൽ കോട്ടം സംഭവിച്ചതായി തെളിയിക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നും ആരിഫ് വ്യക്തമാക്കി.കഴിഞ്ഞ തെരഞ്ഞെടുപ്പിലും കെ സി വേണുഗോപാലിനെതിരായ സ്ഥാനാർത്ഥിയായാണ് തന്നെ തീരുമാനിച്ചത്.
ഭാരിച്ച ഉത്തരവാദിത്തം ഡൽഹിയിൽ ഉണ്ടെന്ന് പറഞ്ഞാണ് അന്ന് വേണുഗോപാൽ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. ഇന്ത്യ മുന്നണിയുടെ കൺവീനറായി പ്രവർത്തിക്കുന്ന അദ്ദേഹത്തിൻറെ ഉത്തരവാദിത്തം ഇപ്പോൾ ഇരട്ടിക്കുകയാണ് ഉണ്ടായത്. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തിന് ഇപ്പോൾ ആലപ്പുഴയിൽ മത്സരിക്കാൻ സാധിക്കില്ല. എന്നാൽ വേണുഗോപാൽ മത്സരിച്ചാലും ആലപ്പുഴയിൽ എൽഡിഎഫ് ജയിക്കും എന്ന കാര്യത്തിൽ തർക്കമില്ല. കെ സി വേണുഗോപാൽ മത്സരിക്കും എന്ന് പറഞ്ഞാലും എൽഡിഎഫിന് യാതൊരു ഭയാശങ്കകളും ഇല്ലെന്നും ആരിഫ് വ്യക്തമാക്കി.
Story Highlights: A M Arif on Loksabha Elections 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here