Advertisement

പെരുമ്പാവൂർ എംസി റോഡിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ

March 1, 2024
Google News 2 minutes Read

എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ. എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിൻറെ ജഡം കണ്ടത്. രാത്രിയിൽ വാഹനം ഇടിച്ചാണ് മ്ലാവ് ചത്തത്. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മ്ലാവിൻറെ ജഡം സ്ഥലത്ത് നിന്ന് മാറ്റി.(Sambar deer Found dead in Perumbavoor MC Road)

സംഭവ സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് കപ്രികാട് വനമേഖല. ഇവിടെ നിന്ന് ചാടി രക്ഷപ്പെട്ടതാകാം ഈ മ്ലാവെന്നാണ് വിലയിരുത്തൽ. മ്ലാവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും മ്ലാവിനെ ഇവിടെ വാഹനമിടിച്ച ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Sambar deer Found dead in Perumbavoor MC Road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here