Advertisement

2017 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 29,798 വന്യജീവി ആക്രമണങ്ങള്‍; മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിഎജി റിപ്പോര്‍ട്ട്

July 11, 2024
Google News 3 minutes Read
CAG report criticises government in man-wild life conflict

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന രൂക്ഷവിമര്‍ശനവുമായി സി.എ.ജി. ‘2017 മുതല്‍ 2021 വരെ 29,798 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ 445 പേരുടെ ജീവന്‍ നഷ്ടമായെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. (CAG report criticises government in man-wild life conflict)

സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം. മുഴുവന്‍ കേസുകളില്‍ 12.48 ശതമാനം കേസുകളും വയനാട്ടില്‍ നിന്നാണ്. വയനാട്ടില്‍ മാത്രം 6161 കേസുകളാണുള്ളത്. വനം-വനേതര ഭൂമി വേര്‍തിരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സി.എ.ജി വിമര്‍ശിച്ചു. ‘ആനത്താരകള്‍ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.അധിനിവേശ സസ്യങ്ങള്‍ നശിപ്പിച്ചില്ല, മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍ ഉറപ്പുവരുത്തുന്നതിലും വനം വകുപ്പിന്റെ വീഴ്ച ഇത് കാരണം വന്യജീവികള്‍ നാട്ടിലിറങ്ങി, വന്യജീവി സെന്‍സസ് കൃത്യമായി നടപ്പാക്കിയില്ല’ എന്നുള്‍പ്പെടെ സി എ ജി ചൂണ്ടിക്കാട്ടി.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുത്തത് ശരിയായ നടപടിയല്ലെന്നും വിമര്‍ശനമുണ്ട്. റേഡിയോ കോളര്‍ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടതിലും സി.എ.ജി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. റേഡിയോ കോളര്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി വാങ്ങിയെടുക്കാന്‍ വനം വകുപ്പിന് കഴിഞ്ഞില്ലെന്നാണ് സി എ ജി യുടെ കണ്ടെത്തല്‍.കെഎസ്ഇബി ക്കെതിരെയും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശനം.26401.16 കോടിയുടെ ഫണ്ട് പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റിന് നല്‍കിയില്ല.സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ കെഎസ്ഇബി ശമ്പള പരിഷ്‌കരണം നടപ്പാക്കി.പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതികളിലും പാളിച്ചയുണ്ടായെന്നും സി എ ജി റിപ്പോര്‍ട്ട്.

Story Highlights :  CAG report criticises government in man-wild life conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here