Advertisement

“മൈക്ക് ഓണാണ്, ക്യാമറയും ഓണാണ്” എന്ന നാടകത്തിന് ശേഷം KPCC അവതരിപ്പിക്കുന്ന”CD എടുക്ക്..CD എടുക്ക്..” : കുറിപ്പുമായി വി കെ സനോജ്

March 1, 2024
2 minutes Read

കോൺഗ്രസിന്റെ സമരാഗ്നിയോ വേദിയിൽ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തിൽ നേതാക്കളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. “മൈക്ക് ഓണാണ്.. ക്യാമറയും ഓണാണ്” എന്ന നാടകത്തിന് ശേഷം KPCC അവതരിപ്പിക്കുന്നൂ “CD എടുക്ക്..CD എടുക്ക്..” എന്നായിരുന്നു വി കെ സനോജിന്റെ പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് കുറിപ്പ്.

സമരാഗ്നി വേദിയിൽ പാലോട് രവി ദേശീയഗാനം തെറ്റായി പാടുന്നതിന്റെ വിഡിയോ പങ്കുവച്ചാണ് സനോജിന്റെ വിമർശനം. എന്നാൽ വിഷയത്തിൽ വിമർശനവുമായി സിപിഐഎം നേതാക്കളായ വി ശിവൻകുട്ടി മേയർ ആര്യ രാജേന്ദ്രൻ എംഎൽഎ വി കെ പ്രശാന്ത് തുടങ്ങിയവർ രംഗത്തെത്തി. പ്രതിഭാധനനായ ഒരു അഭിനേതാവ് ആയിരുന്നു മാമുക്കോയ.. എന്നായിരുന്നു മാമുക്കോയയുടെ ചിത്രം ഉൾപ്പെടെ പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചത്.

ജയ മംഗളം …ജയ മംഗളം …ഏവർക്കും ശുഭരാത്രി എന്നായിരുന്നു വി കെ പ്രശാന്ത് കുറിച്ചത്. അതേസമയം ദേശീയഗാനം തെറ്റായി പാടിയ വിഷയത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസും രംഗത്തെത്തി. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചത്. നേതാക്കളുടെ ജാഗ്രത കുറവിന് നൽകേണ്ടി വരുന്നത് കനത്ത വിലയാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂർ കുറിച്ചു.ഇന്നലെയായിരുന്നു കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി ദേശീയ ഗാനം തെറ്റിച്ച് ചൊല്ലിയത്.

സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി തന്നെ തെറ്റിപ്പോയി. അബദ്ധം മനസിലായ ഉടന്‍ തന്നെ ടി.സിദ്ദിഖ് എംഎല്‍എ മൈക്ക് പിടിച്ചുവാങ്ങി.‘അവിടെ സിഡി ഇട്ടോളും’ എന്ന് പറഞ്ഞ് രവിയെ മൈക്കിന് മുന്നിൽനിന്നു മാറ്റി. ഒടുവിൽ വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർ‌ത്തിയാക്കിയത്.

Story Highlights: VK Sanoj Against Samaragni National Song Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top