‘ജില്ലാ പ്രസിഡൻ്റ് പൊട്ടനും പടുപാഴും’; പിസി ജോർജിനായി വാദിച്ച കർഷക മോർച്ച ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കി ബിജെപി

പത്തനംതിട്ടയിൽ പിസി ജോർജിനായി വാദിച്ച കർഷക മോർച്ച ജില്ലാ പ്രസിഡൻ്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച ശ്യാം തട്ടയിലിനെയാണ് പുറത്താക്കിയത്. അതേസമയം, താൻ നേരത്തെ സ്വയം ഒഴിഞ്ഞതാണെന്ന് പഴയ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ച് ശ്യാം തട്ടയിൽ കുറിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് സൂരജ് പൊട്ടനും പടുപാഴുമെന്ന് ഇപ്പോൾ നീക്കം ചെയ്ത പോസ്റ്റിൽ ശ്യാം ആക്ഷേപിച്ചിരുന്നു. എല്ലാവർക്കും താല്പര്യം പിസി. ജോർജിനെ ആയിരുന്നു. എന്നാൽ സ്വപ്നതിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചു എന്നും ശ്യാം തട്ടയിൽ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
Story Highlights: pc george bjp pathanamthitta shyam thattayil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here