വി മുരളീധരൻ്റെ പ്രചരണ ബോർഡും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി

തിരുവനന്തപുരം കിളിമാനൂർ കാട്ടുംമ്പുറത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ പ്രചരണ ബോർഡും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് കാട്ടുംമ്പുറം ജംഗ്ഷനിലെ ചുവരുകളിൽ പതിച്ചിരുന്ന പോസ്റ്ററുകളും ബോർഡുകളും അജ്ഞാതർ വ്യാപകമായി നശിപ്പിച്ചത്.
രാത്രി 12 മണിയോടെയാണ് പോസ്റ്ററുകൾ നശിപ്പിച്ചതെന്ന് BJP പ്രവർത്തകർ ആരോപിക്കുന്നു. പോസ്റ്റർ നശിപ്പിച്ചതിനെതിരെ പാർട്ടി നേതൃത്വം കിളിമാനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് CCTV ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് കാട്ടുംമ്പുറം ജംഗ്ഷനിൽ BJP മാർച്ച് സംഘടിപ്പിക്കും. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.
Story Highlights: V Muraleedharan’s posters were destroyed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here