Advertisement

‘ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദുർബല സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് സിപിഐഎമ്മിന് വോട്ട് മറിക്കാൻ’ : കെ.മുരളീധരൻ

March 5, 2024
Google News 4 minutes Read
BJP is fielding weak candidates in Lok Sabha elections to give votes to CPIM says K Muraleedharan

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ദുർബല സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് സി.പിഐഎമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരൻ എം.പി വടകര മണ്ഡലത്തിൽ ഉൾപ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടാണിത് അതേ സമയം മുരളിധരന്റെ പ്രതികരണം തോൽവി ഭയം കാരണമാണെന്ന് കെ.കെ ശൈലജയും മുരളീധരൻ വാ പോയ കോടാലിയാണെന്ന് പ്രഫുൽ കൃഷ്ണയും തിരിച്ചടിച്ചു. ( BJP is fielding weak candidates in Lok Sabha elections to give votes to CPIM says K Muraleedharan )

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം.പി രംഗത്തെത്തിയത് പ്രഖ്യാപിച്ച 12 മണ്ഡലങ്ങളിൽ എട്ടിടത്തും ദുർബല സ്ഥാനാർഥികളാണ്. രാജീവ് ചന്ദ്രശേഖരൻ കേരളത്തിന്റെ അന്തരീക്ഷത്തിന് പറ്റിയ സ്ഥാനാർഥിയല്ല. ദുർബല സ്ഥാനാർഥികളെ നിർത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണ്.

കെ മുരളിധരന് കഴിഞ്ഞ തവണ ബിജെപി വോട്ട് കിട്ടിയതുകൊണ്ടാവും ജയിച്ചതെന്നും ഇത്തവണ വോട്ട് കിട്ടില്ലെന്ന ഭയം കൊണ്ടാണ് ഈ പ്രതികരണമെന്നും കെ.കെ ശൈലജ.

അഡ്ജസ്റ്റ്മന്റ് എന്നത് വിലകുറഞ്ഞ മുട്ടാപോക്ക് ന്യായങ്ങൾ ആണെന്നും ഒരേ തൂവൽ പക്ഷികൾ ആരെന്ന് ജനത്തിനറിയാമെന്നും വടകരയിലെ ബിജെപി സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും പറഞ്ഞു.

തൃശൂരിലാണ് കൂടുതൽ വോട്ട് ബിജെപിയിലേക്ക് മറിയാൻ സാധ്യതയെന്നും കെ മുരളീധരൻ പറഞ്ഞു.

Story Highlights: BJP is fielding weak candidates in Lok Sabha elections to give votes to CPIM says K Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here