തൃശൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ കുടുംബത്തിന് ധനസഹായം; മകൾക്ക് ജോലി നൽകുന്നത് പരിഗണിക്കും

തൃശൂർ പെരിങ്ങൽക്കുത്തിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ കുടുംബത്തിന് ധനസഹായം നാളെ കൈമാറും. കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ചു ലക്ഷം രൂപ നാളെ കൈമാറും. മകൾക്ക് ജോലി നൽകുന്നത് പരിഗണിക്കാമെന്ന് വനംവകുപ്പ് ഉറപ്പ് നൽകി.
മരണാനന്തര ചടങ്ങുകൾക്കുള്ള മുഴുവൻ ചെലവും വനംവകുപ്പ് വഹിക്കും. കൂടുതൽ ഇടങ്ങളിൽ ഫെൻസിങ് സ്ഥാപിക്കാമെന്ന് ചർച്ചയിൽ വനംവകുപ്പ് ഉറപ്പ് നൽകി.വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്.
Read Also : സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ടു മരണം; കോഴിക്കോടും തൃശൂരും ഓരോ മരണം
ഓടിയെത്തിയ ആനയെക്കണ്ട് ഓടിമാറാൻ വത്സയ്ക്ക് കഴിഞ്ഞിരുന്നില്ല. അടുത്തേക്ക് ഓടിയെത്തിയ ആന തുമ്പി കൈകൊണ്ട് വത്സയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടിൽ നിന്ന് പുറത്തേക്കെത്തിച്ച് ജീപ്പിൽ ആണ് വത്സയെ ആശുപത്രിയിലേക്ക് മാറ്റാൻ നടപടി ഉണ്ടായത്. എന്നാൽ വഴിമധ്യേ വത്സ മരിച്ചിരുന്നു.
Story Highlights: Financial aid to the family of Valsa who was killed in wild elephant attack in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here