മുൻ നിയമസെക്രട്ടറി വി.ഹരിനായർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്തു

മുൻ നിയമസെക്രട്ടറി വി.ഹരിനായർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ പ്രത്യേക വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ( Hari Nair named new CIC Thiruvananthapuram )
കഴിഞ്ഞ ജൂലായിലാണ് വി.ഹരി നായർ നിമയ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഹരി നായർ 1995 ലാണ് കേരള ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചത്. പത്തനംതിട്ട മുൻസിഫ് ആയിട്ടായിരുന്നു ആദ്യനിയമനം. ജുഡീഷ്യൽ സർവീസിൽ നിരവധി ചുമതലകൾ വഹിച്ച ശേഷം 2021 ലാണ് നിയമ സെക്രട്ടറിയുടെ പദവിയിലേക്കെത്തുന്നത്.
നിയമ നിർമ്മാണത്തിന് മാത്രമായി നിയമസഭയുടെ ഒരു സെഷൻ വിളിച്ചുച്ചേർത്ത് 36 ബില്ലുകൾ പാസാക്കിയതും, നിയമവകുപ്പിൽ ഇ- ഓഫീസ് പൂർണമായി നടപ്പിലാക്കിയതും വി.ഹരി നായരുടെ കാലത്തെ ശ്രദ്ധേയ നേട്ടങ്ങളാണ്.
Story Highlights: Hari Nair named new CIC Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here