Advertisement

‘സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നു’; സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയെന്ന് വി ഡി സതീശൻ

March 5, 2024
Google News 2 minutes Read

സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചന. നിയപരമായി നേരിടുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതം എന്നും വി ഡി സതീശൻ പറഞ്ഞു.

ജനകീയ വിഷയത്തിലാണ് അവർ ഇടപെട്ടത് .സർക്കാർ നിഷ്ക്രിയമായിരുന്നു.ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്.അവരാണ് മൃതശരീരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോയത്.ഡിസിസി പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ല.ഷിയാസിനെ ഒന്നരമണിക്കൂറോളം പൊലീസ് ജീപ്പിൽ കറക്കി.

പൊലീസിനെ വെച്ച് പേടിപ്പിച്ച സമരം ഒതുക്കി കളയാം എന്ന് കരുതണ്ട. പൊലീസിന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണ്. രാജാവിനെക്കാളും വലിയ രാജഭക്തിയാണ് പൊലീസ് കാണിക്കുന്നത്. മാത്യൂ കുഴല്‍നാടനോടുള്ള വിരോധം തീർക്കാൻ കിട്ടുന്ന ഒരു അവസരവും പിണറായി വിജയൻ കളയുന്നില്ല

കോതമംഗലത്ത് വൈകാരികമായ പ്രതിഷേധമാണ് നടന്നത്. കളക്ടർ ചർച്ചയ്ക്ക് വരുന്നത് മന്ത്രി പി രാജീവ് വിലക്കി. പ്രശ്നം വഷളാക്കാനാണ് മന്ത്രി ശ്രമിച്ചത്. കള്ള കേസുകൾ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രതിഷേധം നടത്തിയില്ലായിരുന്നുവെങ്കിൽ മന്ത്രിയോ, ഉദ്യോഗസ്ഥരോ വരുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.

Story Highlights: V D Satheeshan Against K Sudhakaran Monson Mavunkal case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here