Advertisement

ഡിവൈഎസ്പിയെ ആക്രമിച്ചു; മുഹമ്മദ് ഷിയാസിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

March 6, 2024
Google News 2 minutes Read
Case against Mohammed shiyas for attacking DYSP

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ വീണ്ടും കേസ്. മൂവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസിനെ ആക്രമിച്ചെന്നാണ് കേസ്.(Case against Mohammed shiyas for attacking DYSP)

കോതമംഗലം പ്രതിഷേധത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമര്‍പ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത് എന്നതാണ് ഉപാധികള്‍.

ജാമ്യം ലഭിച്ച ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസിന്റെ ശ്രമമുണ്ടായി. പൊതുമുതല്‍ നശിപ്പിച്ചെന്ന മറ്റൊരു കേസില്‍ ഷിയാസിനെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ ജാമ്യമെടുത്തിരുന്നില്ല. ഈ കേസില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് കോടതിയിലെത്തിയത്. ഇതോടെ ഷിയാസും മാത്യു കുഴല്‍നാടനും കോടതി മുറിയില്‍ കയറി. പൊലീസ് കോടതി വരാന്തയില്‍ നിലയുറപ്പിച്ചു. ഇതിനിടെ ഷിയാസിനെ വിളിച്ചിറക്കിയ മാത്യു കുഴല്‍നാടന്‍ പൊലീസിനോട് പരസ്യമായി വാക്കേറ്റം നടത്തുകയും ചെയ്തു.

Story Highlights: Case against Mohammed shiyas for attacking DYSP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here