Advertisement

നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞുകൊന്നു; മാതാവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി

March 6, 2024
Google News 3 minutes Read
Court sentenced mother to life imprisonment for kill child

നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂർ സ്വദേശിനി ശാലിനിയെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.(Court sentenced mother to life imprisonment for kill child)

ഭർത്താവുമായി അകന്നു കഴിഞ്ഞ സമയത്ത് ഗർഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷട്ടിൽ പൊതിഞ്ഞ കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. പ്രസവശേഷം അവശനിലയിൽ ആയ ശാലിനിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻ കുരിശു പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.

Read Also : ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; പീഡന കൊലപാതകമെന്ന് പൊലീസ്, രണ്ട് പേർ അറസ്റ്റിൽ

വർഷങ്ങളായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശാലിനി. ഇവർക്ക് വേറെയും നാല് മക്കളുണ്ട്. ഇതിനിടെയാണ് വീണ്ടും ഗർഭിണിയായത്. വിവരം പുറത്തുവരാതിരിക്കാനാണ് കുഞ്ഞിനെ പ്രസവിച്ച ശേഷം കൊലപ്പെടുത്തിയതെന്ന് ശാലിനി പൊലീസിന് മൊഴി നൽകിയിരുന്നു. ചാപിള്ളയായതിനാൽ കൊന്നുവെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ ഷർട്ടിൽ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയിലേക്ക് എറിഞ്ഞതാണെന്ന് വീണ്ടും മൊഴി മാറ്റിപ്പറഞ്ഞു. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രതി.

Story Highlights: Court sentenced mother to life imprisonment for kill child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here