മലപ്പുറത്ത് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി

മലപ്പുറം താനൂരില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. കുഞ്ഞിന്റെ അമ്മ താനൂര്‍ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) അറസ്റ്റിലായി. (Mother killed 3 days old baby in Malappuram)
ഫെബ്രുവരി 26നാണ് കൊലപാതകം നടന്നത്. താനൂര്‍ പൊലീസിന് ഇന്നാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ ശേഷം യുവതി താനൂരിലേക്കുള്ള വീട്ടിലേക്ക് മടങ്ങുകയും രാത്രിയില്‍ ആരും കാണാതെ കുഞ്ഞിനെ കുഴിച്ചുമൂടുകയായിരുന്നു.
Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?
ജുമൈലത്ത് നിലവില്‍ ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുകയാണ്. താനൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജുമൈലത്തിന്റെ വീട്ടിലെത്തി പൊലീസ് വിശദമായ പരിശോധനകള്‍ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നാണ് വിവരം.
Story Highlights: Mother killed 3 days old baby in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here