‘സുരേഷ്‌ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കും’: എ പി അബ്ദുള്ളക്കുട്ടി

പത്മജ ബിജെപിയിൽ ചേർന്നത് വളരെ സന്തോഷകരമായ വാർത്തയെന്ന് എ പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ കോൺഗ്രസ് തറവാട്ടിലെ എല്ലാമെല്ലാമായ കരുണകരന്റെ മകൾ ബിജെപിയിൽ ചേരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിലെ നേതാക്കൾ വന്നു കൊണ്ടിരിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ കോൺഗ്രസിൽ ആർക്കും പ്രതീക്ഷ ഇല്ല. ആകെ പ്രതീക്ഷയുള്ളത് കെ സി വേണുഗോപാലിനു മാത്രം. മോദിയുടെ ശെരിയായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിത്. കൂടുതൽ നേതാക്കൾ കേരളത്തിൽ നിന്നും ഇനിയും വരും. പല കോൺഗ്രെസ്സുകാരുടെയും മനസ് ബിജെപിക്കൊപ്പം.
ഇ പി തന്നെ പറയുന്നു മത്സരം LDF ഉം എൻ ഡി എ യും തമ്മിലാണ് എന്ന് സ്ഥാനാർഥിയാകുമോ എന്നതിൽ ദേശീയ നേതൃത്വം തീരുമാനിക്കും. എല്ലായിടത്തും സ്ഥാനാർഥി ആയില്ലല്ലോ. പത്മജ ചേരുന്നതോടെ തൃശൂരിൽ ബിജെപിയുടെ ജയം ഏറെ കുറെ ഉറപ്പായി. സുരേഷ്‌ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കുമെന്നും എ പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
പത്മജയുടെ വരവ് സ്ഥിരീകരിച്ച് ബിജെപി.കേരളത്തിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കോൺഗ്രസ് തകർന്ന് തരിപ്പണമാകും. ഇനി സിപിഐഎമ്മിനെ നേരിടാൻ ബിജെപി മാത്രം. മോദി തരംഗമാണ് കേരളത്തിലും. നാമാവശേഷമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് ജീവൻ നൽകാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights: AP Abdullkutty Praises BJP on Padmaja entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here