Advertisement

രാജീവ് ചന്ദ്രശേഖർ NSS ആസ്ഥാനത്ത്; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

March 7, 2024
1 minute Read

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻഎസ്‌എസ് ആസ്ഥാനത്ത്. ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായാണ് എത്തിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹം തലസ്ഥാനത്ത് എത്തിയിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തിയാണ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമിട്ടത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ജനങ്ങൾക്ക് വലിയ വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പിൽ എൻ.ഡി.എ 400 സീറ്റുകൾ സ്വന്തമാക്കുമെന്നും രാജീവ് രാജീവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.രാജീവിലൂടെ തിരുവനന്തപുരത്ത് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍. കഴിഞ്ഞ രണ്ട് തവണയും രണ്ടാമതെത്തിയ ബി.ജെ.പി ആദ്യമായാണ് ആദ്യമായാണ് മണ്ഡലത്തിൽ ദേശീയരാഷട്രീയത്തിൽനിന്നുള്ള പ്രമുഖനെ രം​ഗത്തിറക്കുന്നത്.

Story Highlights: Rajeev Chandrasekhar Meets G sukumaran Nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top