Advertisement

‘പത്മജയെക്കൊണ്ട് ഒരു വോട്ടിന്റെ ഗുണവും ഉണ്ടാകില്ല; ഒരു സ്ത്രീവിരുദ്ധ പരാമർശവും രാഹുൽ നടത്തിയിട്ടില്ല’; ആന്റോ ആന്റണി

March 8, 2024
2 minutes Read

പത്മജ വേണു​ഗോപാലിനെതിരായ അധിക്ഷേപ പരമാർശത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശത്തെ പിന്തുണച്ച് ആന്റോ ആന്റണി എംപി. പത്മജക്കെതിരെ ഒരു സ്ത്രീവിരുദ്ധ പരാമർശവും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. തെരുവിൽ കിടന്ന് തല്ലുകൊള്ളുന്ന സാധാരണ പ്രവർത്തകന്റെ വികാരമാണ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പത്മജയെക്കൊണ്ട് ഒരു വോട്ടിന്റെ ഗുണവും ബിജെപിയും ഉണ്ടാകില്ല. പത്മജയ്ക്കുള്ള മറുപടി കെ മുരളീധരൻ തന്നെ നൽകിയിട്ടുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു. തൃശ്ശൂരിൽ ശക്തനായ സ്ഥാനാർത്ഥി മുരളിയാണെന്ന് പ്രതാപൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് ആന്റോ ആന്റണി പറഞ്ഞു.

Read Also : ‘പത്മജയ്‌ക്കെതിരായ രാഹുലിന്റെ പ്രസ്താവനയോട് യോജിപ്പില്ല; രമേശ് ചെന്നിത്തല

അതേസമയം പത്മജ വേണു​ഗോപാലിനെതിരായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരമാർശത്തെ തള്ളി രമേശ് ചെന്നിത്തല രം​ഗത്തെത്തി. പത്മജയ്‌ക്കെതിരായ രാഹുലിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സ്ത്രീകളോട് മോശമായി പെരുമാറുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപ പരാമർശം നടത്തിയത്.

Story Highlights: Anto Atnony MP with support for Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top