വാൾ-ഇ കാമറ, പ്രീമിയം ലുക്ക്; ഞെട്ടിച്ച് നതിങ് ഫോൺ 2എ

നത്തിങ്ങിന്റെ പുതിയ ഫോൺ നത്തിങ് ഫോൺ 2a വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പതിവ് രീതികളിൽനിന്ന് വേറിട്ട രീതിയിൽ ഒരു സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് കടന്നുവന്ന ബ്രാൻഡാണ് ലണ്ടൻ ആസ്ഥാനമായുള്ള നത്തിങ്. വ്യത്യസ്തമായ രൂപത്തിനപ്പുറം, മികച്ച ഫീച്ചറുകളും അടങ്ങുന്നതിനാൽ നത്തിങ്ങിന്റെ ആദ്യ രണ്ടു ഫോണുകളും സ്മാർട്ട് ഫോൺ വിപണിയിൽ തരംഗം തീർത്തിരുന്നു. .
നതിങ് ഫോൺ 2 വൻ ഫീച്ചറുകളുമായി വിപണിയിലെത്തിയപ്പോൾ ഇതിന്റെ വില പലർക്കും വാങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതിന് പരിഹാരം എന്ന നലിയിലാണ് നതിങ് ഫോൺ 2എ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നത്തിങ് 2 സ്മാർട്ട്ഫോണിന്റെ വിലകുറഞ്ഞ വേരിയന്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. വൈറ്റ്, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളിൽ നത്തിങ് ഫോൺ 2എ ഇന്ത്യയിൽ ലഭ്യമാകും.
നത്തിങ് ഫോൺ 2എയുടെ 8 ജിബി + 128 ജിബി പ്രാരംഭ മോഡലിന് 23,999 രൂപയാണ് വില. ഈ മോഡൽ മാർച്ച് 12 വരെ ഫ്‌ളിപ്കാർട്ടിൽ വിൽക്കുന്നത് 19,999 രൂപയ്ക്കാണ്. കുറച്ചു ഫോണുകൾ മാത്രമായിരിക്കും ഈ വിലയ്ക്കു വിൽക്കുക എന്നാണ് സൂചന. നത്തിങ് ഫോൺ 2എയുടെ റിയർ ക്യാമറയിൽ ഒരു എൻഎഫ്‌സി കോയിൽ ഉണ്ട്. ആദ്യ രണ്ട് മോഡലുകളിലെ ഗ്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സ്മാർട്ട്ഫോണിൽ ഒരു പ്ലാസ്റ്റിക് ബാക്ക് കവർ ഉപയോഗിക്കുന്നു. കൂടാതെ ഇതിന്റെ പിന്നിലെ ഗ്ലിഫ് വ്യത്യസ്ത രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
നത്തിങ് ഫോൺ 2എയുടെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+ OLED ഫ്ലെക്സിബിൾ HDR10+ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഇതിലുണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് നത്തിങ് ഫോൺ 2എ എത്തിയിരിക്കുന്നത്. അതിൽത്തന്നെ, പ്രധാന ക്യാമറയ്ക്കും അൾട്രാ വൈഡ് ക്യാമറയ്ക്കും 50MP സെൻസറുകൾ നൽകിയിരിക്കുന്നു. 4K, 30 fps വരെ, ആക്ഷൻ മോഡ് എന്നിവ ഇതിലെ റിയർ ക്യാമറ പിന്തുണയ്ക്കുന്നു. f/2.4 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
Story Highlights: Nothing introduces Nothing Phone (2a) with launch offer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here