‘കോണ്‍ഗ്രസില്‍ ദിവസവും അപമാനിക്കപ്പെട്ടു; കെ മുരളീധരന്‍ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്’; പത്മജ വേണുഗോപാല്‍

ബിജെപിയില്‍ അംഗത്വം എടുത്തതിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വന്‍ സ്വീകരണമൊരുക്കി ബിജെപി. കോണ്‍ഗ്രസിനെതിരെയും കെ മുരളീധരനെയും പത്മജ വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ദിവസവും താന്‍ അപമാനിക്കപ്പെട്ടെന്ന് പത്മജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കിയെന്ന് പത്മജ പറഞ്ഞു.
തന്റെ തോല്‍വിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് സമയമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന് സ്മാരകം പണിയാന്‍ ഫണ്ട് സ്വരൂപിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പത്മജ ആരോപിച്ചു.
Read Also : പത്മജയുമായി ചർച്ചയാരംഭിച്ചത് കെ സുരേന്ദ്രൻ; പദയാത്ര വേളയിൽ ഗുരുവായൂരിൽ എത്തി കൂടിക്കാഴ്ച നടത്തി
കെ മുരളീധരനെതിരെയും പത്മജ വിമര്‍ശനം ഉന്നയിച്ചു. കെ മുരളീധരന്‍ ഇന്ന് പറയുന്നതല്ല നാളെ പറയുന്നതെന്ന് പത്മജ പറഞ്ഞു. പല പാര്‍ട്ടി മാറി മാറി വന്നയാളാണ് കെ മുരളീധരനെന്ന് പത്മജ പറഞ്ഞു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വ്യക്തമാക്കി. രാഹുല്‍ മങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ വന്നതോടെ ചില സംസ്‌കാരം തുടങ്ങി. തന്റെ മാതാവിനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
Story Highlights: Padmaja Venugopal against Congress and K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here