പിങ്ക് മിഡ്നൈറ്റ് റണ്ണിന് ഇനി മണിക്കൂറുകൾ മാത്രം; ദർബാർ ഹാൾ ഗ്രൗണ്ട് ഒരുങ്ങി
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോറും ഫ്ളവേഴ്സും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്നൈറ്റ് റണ്ണിന് ഇനി മണിക്കൂറുകൾ മാത്രം. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആയിരത്തിലധികം വനിതകളാണ് പരിപാടിയുടെ ഭാഗമാകുന്നത്. ( pink midnight marathon march 8 )
സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് മിഡ് നൈറ്റ് റൺ സംഘടിപ്പിച്ചിരിക്കുന്നത്. ദർബാർ ഹാൾ ഗ്രൌണ്ടിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 9 മണിക്ക് മന്ത്രി പി രാജീവ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള മിഡ് നൈറ്റ് റണ്ണിന് തുടക്കമാകും.
15 വയസ് മുതൽ 30 വയസ് വരെയുള്ളവർക്കും 30 വയസിനു മുകളിലുള്ളവർക്കുമായി രണ്ട് കാറ്റഗറികളിലാണ് മിഡ്‌നൈറ്റ് റൺ ഒരുക്കിയിരിക്കുന്നത്. ആകർകമായ സമ്മാനങ്ങളണ് വിജയികളെ കാത്തിരിക്കുന്നത്.
Story Highlights: pink midnight marathon march 8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here