പത്മജ കോൺഗ്രസിനെ വഞ്ചിച്ചു, കെ മുരളീധരൻ തൃശൂരിൽ വിജയിക്കും; ടി എൻ പ്രതാപൻ

കെ മുരളീധരൻ തൃശൂരിൽ വിജയിക്കുമെന്ന് ടി എൻ പ്രതാപൻ ട്വന്റിഫോറിനോട്. ബിജെപിയുടെ മുഖത്തേറ്റ അടിയാകും കെ മുരളീധരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. പാർട്ടി എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കുമെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി. അന്തിമ തീരുമാനം വന്നിട്ടില്ല. സ്റ്റിയറിങ് കമ്മിറ്റി രാവിലെ 10 മണിക്ക് ചേരും.
പത്മജ വേണുഗോപാൽ കോൺഗ്രസിനെ വഞ്ചിച്ചെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി. സ്വന്തം പിതാവായ കെ കരുണാകരനെപോലും പത്മജ വഞ്ചിച്ചു. എന്നാൽ ടി എൻ പ്രതാപന് അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള സീറ്റ് നൽകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയിൽ മികച്ച പരിഗണനയും ടി എൻ പ്രതാപന് വാഗ്ദാനം ചെയ്‌തു.
ഓപ്പറേഷന്‍ താമരകളെ അതിജീവിക്കാനുള്ള വൈഭവം കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചുവരെഴുതിയതും പോസ്റ്ററൊട്ടിച്ചതും സ്വാഭാവികമാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നരലക്ഷം പോസ്റ്ററുകളും 150 ഇടങ്ങളില്‍ ചുവരെഴുത്തും പ്രതാപന്‍ തയാറാക്കിയിരുന്നു.
പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തിന് പിന്നാലെ വന്‍ ട്വിസ്റ്റുമായാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വരുന്നത്. തൃശൂരിൽ ടി.എൻ പ്രതാപന് പകരം കെ.മുരളീധരൻ സ്ഥാനാർഥിയാകും. ഷാഫി പറമ്പിൽ വടകരയിലും കെ.സി വേണുഗോപാൽ ആലപ്പുഴയിലും മത്സരിക്കും. രാഹുൽ ഗാന്ധി വയനാട്ടിലും കെ സുധാകരൻ കണ്ണൂരിലും ജനവിധി തേടും. മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാരെ നിലനിർത്താനും കോൺഗ്രസ് തീരുമാനിച്ചു. സ്ഥാനാർഥി പട്ടിക ഇന്നു പ്രഖ്യാപിക്കും.
Story Highlights: TN Prathapan About Thrishur Loksabha Election 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here