സ്ത്രീസമത്വ അവബോധമുറപ്പിക്കാൻ കൈകോർക്കാം; ട്വന്റിഫോറും ഫ്ളവേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന പിങ്ക് മിഡ്നൈറ്റ് റൺ ഇന്ന്

ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ട്വന്റിഫോറും ഫ്ളവേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാകുന്ന പിങ്ക് മിഡ്നൈറ്റ് റൺ ഇന്ന് കൊച്ചിയിൽ നടക്കും. വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമാകും. രാത്രി ഒൻപത് മണിക്ക് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. വിജയികളെ നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. (Women’s day 24 Pink Midnight run Today at Kochi)
രാത്രി കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന മാരത്തണിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാത്രി 9 മണിക്ക് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്നതോടെ മിഡ് നൈറ്റ് റണ്ണിന് തുടക്കമാകും. 5 കിലോമീറ്റർ ദൂരത്തിൽ ആയിരത്തിലേറെ വനിതകളാണ് പങ്കെടുക്കുന്നത്.
Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി
15 വയസ് മുതൽ 30 വയസ് വരെയുള്ളവർക്കും 30 വയസിനു മുകളിലുള്ളവർക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മിഡ്നൈറ്റ് റൺ ഒരുക്കിയിരിക്കുന്നത്. ആകർകമായ സമ്മാനങ്ങളണ് വിജയികളെ കാത്തിരിക്കുന്നത്.
Story Highlights: Women’s day 24 Pink Midnight run Today at Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here