Advertisement

തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; പൊലീസുകാരനും പൂജാരിയും പിടിയിൽ

March 9, 2024
Google News 3 minutes Read
thiruvananthapuram police and hindu priest kidnapped woman to marry

തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച പൂജാരിയും കൂട്ടാളിയായ പൊലീസുകാരനും പിടിയിൽ. ( thiruvananthapuram police and hindu priest kidnapped woman to marry )

വിവാഹം കഴിക്കാൻ ശ്രമിച്ചത് പൂജാരിയും ജ്യോത്സ്യനും കേശവദാസപുരം സ്വദേശിയുമായ എസ് ശ്യാമാണ്. കൂട്ടാളിയും തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനുമായ സുധീറും പിടിയിലായി. സംഘത്തിൽ ഷജില എന്ന യുവതിയും ഷനീഫ എന്ന മറ്റൊരാളുമുണ്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

വ്യാഴാഴ്ച രാവിലെ പേരൂർക്കടയിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പൊലീസ് പിടികൂടി. വിവാഹമോചിതയായ യുവതിയെ കല്യാണം കഴിക്കാനാണ് തട്ടിക്കൊണ്ടു പോയതെന്ന് പൂജാരി പൊലീസിനോട് പറഞ്ഞു. കേസിൽ നാലു പ്രതികളെയും റിമാൻഡ് ചെയ്തു.

Story Highlights: thiruvananthapuram police and hindu priest kidnapped woman to marry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here