സർക്കാർ ആശുപത്രിക്കുള്ളിൽ നഗ്നനായി കറങ്ങി ഡോക്ടർ

സർക്കാർ ആശുപത്രിക്കുള്ളിൽ നഗ്നനായി കറങ്ങിനടന്ന് ഡോക്ടർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലുള്ള ആശുപത്രിയിലാണ് സംഭവം. ആശുപത്രി കെട്ടിടത്തിനുള്ളിൽ ഡോക്ടർ വിവസ്ത്രനായി നടക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.
ബിഡ്കിനിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടേതാണ് വീഡിയോ. ഇയാൾ നഗ്നനായി ആശുപത്രി വളപ്പിൽ നടക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രി ഇടനാഴിയിലൂടെ ടവ്വൽ പോലെ എന്തോ വീശിക്കൊണ്ട് ഇയാൾ വാഷ് റൂമിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവം അന്വേഷിച്ചു വരികയാണെന്ന് ഛത്രപതി സംഭാജിനഗർ ജില്ലാ ഹെൽത്ത് സർവീസ് മേധാവി ഡോ.ദയാനന്ദ് മോട്ടിപാവ്ലെ പറഞ്ഞു. ഇക്കാര്യം മെഡിക്കൽ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുറ്റാരോപിതനായ ഡോക്ടർ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Story Highlights: doctor roams naked inside Maharashtra hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here