‘ലീഡറെ കാണാൻ മുണ്ടിൻ്റടിയിൽ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോൺഗ്രസുകാർ’; കെ.ബി ഗണേഷ് കുമാർ

ലീഡറെ കാണാൻ മുണ്ടിൻ്റടിയിൽ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോൺഗ്രസുകാരെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. വ്യായാമവും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. മണ്ണ് വാരിത്തിന്നാലും കേരളത്തിൽ ആരും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും ഗണേഷ് കുമാർ.
മാവേലിക്കര, കൊല്ലം ലോക്സഭാ മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർത്ഥികളുടെ പ്രചരണത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് ബി നടത്തിയ നേതൃസംഘത്തിലായിരുന്നു ഗണേഷ് കുമാറിൻ്റെ വിമർശനം. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് തെമ്മാടിത്തരം. മരിച്ചു പോയവരെ പോലും വെറുതേ വിടാത്തവരാണ്. ചെന്നിത്തല മാത്രമാണ് എതിർത്ത് പറഞ്ഞത്. ചെറുപ്പക്കാരനായ മകനെ ബിജെപിക്ക് വേണ്ടി ആൻ്റണി നേർച്ചയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധി. വ്യായാമവും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. മണ്ണ് വാരിത്തിന്നാലും കേരളത്തിൽ ആരും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു.
Story Highlights: KB Ganesh Kumar Against Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here