Advertisement

SFI പ്രവർത്തകർ ആക്രമിക്കുന്നു: കേരള സർവകലാശാല കലോത്സവത്തിൽ KSU പ്രതിഷേധം

March 10, 2024
1 minute Read

കേരള സർവകലാശാല കലോത്സവത്തിനിടെ പ്രതിഷേധവുമായി കെഎസ്‌യു. പ്രവർത്തകരെ എസ്എഫ്ഐ വ്യാപകമായി മർദിക്കുന്നുവെന്നാരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം നടത്തിയത്. യൂണിവേഴ്സിറ്റി കലോത്സവത്തിൻറെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് കെഎസ്‌യു പ്രതിഷേധം നടന്നത്.

പ്രതിഷേധം നടന്നതോടെ മത്സ‍രത്തിന് തടസം നേരിട്ടു. തുടർന്ന് മത്സരാർഥികൾ പ്രതിഷേധത്തിനെതിരെ രം​ഗത്തെത്തിയതോടെ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി. പിന്നാലെ മത്സരങ്ങൾ പുനരാരംഭിച്ചു. വേദിക്ക് മുന്നിൽ കുത്തിയിരുന്നുകൊണ്ടായിരുന്നു കെഎസ്‍യു പ്രതിഷേധം. പൊലീസുമായി വാക്കേറ്റം നടന്നു. തുടർന്ന് വേദിക്കുള്ളിൽനിന്ന് പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റി. പ്രതിഷേധം കനത്തതോടെ കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Story Highlights: KSU protest in Kerala University art festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top