Advertisement

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലീംലീഗ്; ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ നിയമം അറബിക്കടലിലെറിയുമെന്ന് കെ സുധാകരന്‍

March 11, 2024
Google News 2 minutes Read
congress, cpim and Muslim League slams CAA implementation

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിയമ ഭേദഗതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. (congress, cpim and Muslim League slams CAA implementation)

പൗരത്വ ഭേദഗതി പെട്ടെന്ന് നടപ്പാക്കില്ലെന്ന് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണെന്നും പുതിയ വിജ്ഞാപനം നിലനില്‍ക്കില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

ജാതിമതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണാഘടനാ വിരുദ്ധമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും നിയമനടപടി സ്വീകരിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ നിയമം അറബികടലില്‍ എറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. നിയമഭേദഗതിയെ ജനകീയമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് പ്രതികരിച്ചു. ഇന്ന് വൈകീട്ടോടെയാണ പൗരത്വ ഭേദഗതി നിയമത്തിന്റെ പുതിയ ചട്ടങ്ങള്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.

Story Highlights: congress, cpim and Muslim League slams CAA implementation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here