സംഘടിത അവകാശങ്ങള്‍ക്കായുള്ള പോരാട്ടം വനിതകള്‍ തുടരണം: മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശബാന പര്‍വീണ്‍

സംഘടിത അവകാശങ്ങള്‍ക്കായുള്ള പോരാട്ടം വനിതകള്‍ തുടരണമെന്ന് മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശബാന പര്‍വീണ്‍. നവോദയ കുടുംബവേദി സംഘടിപ്പിച്ച വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. (women’s day celebration at riyadh)
വിദ്യാഭ്യാസ പുരോഗതിയിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും മാത്രമേ സ്ത്രീകള്‍ക്ക് സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ കഴിയൂവെന്ന് അവര്‍ ഉണര്‍ത്തി. വിദ്യാസമ്പന്നയായ സ്ത്രീയിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി സാധ്യമാകുകയുള്ളു എന്നും അവര്‍ ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണം നടത്തിയ മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ് അനുഭവങ്ങള്‍ കരുത്തുറ്റതാക്കി കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാന്‍ സ്ത്രീകള്‍ അശ്രാന്ത പരിശ്രമം നടത്തണമെന്ന് ആഹ്വനം ചെയ്തു. യോഗത്തില്‍ മെയ് റാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
അഞ്ജു ഷാജു സ്വാഗതം പറഞ്ഞു. ആതിരാ ഗോപന്‍ മെയ് ദിന സന്ദേശം അവതരിപ്പിച്ചു. കുടുംബങ്ങളിലേക്കുപോലും കടന്നുവരുന്ന ഫാസിസ്റ്റു വര്‍ഗ്ഗീയ ആശയങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ രാഷ്ട്രീയ ശക്തിയാര്‍ജ്ജിക്കണമെന്ന് ആതിര പറഞ്ഞു. വനിതാ ദിനാചരണത്തോടനുബന്ധിച്ച് രണ്ടു വനിതാ പ്രതിഭകളെ നവോദയ ആദരിച്ചു. സൗദി ദേശീയ ബാഡ്‌മെന്റണ്‍ ചാമ്പ്യന്‍ ഖദീജ നിസ്സയും കലാകാരിയും എഴുത്തുകാരിയും മിസ് കേരള മത്സരത്തില്‍ മിസ് ടാലന്റഡ് കേരള 2023 ആയി തെരഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ജോയിക്കുമുള്ള സ്‌നേഹാദരവ് വേദിയില്‍വെച്ച് കൈമാറി. നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, കുമ്മിള്‍ സുധീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
യോഗാനന്തരം ഗോപന്‍ എസ് കൊല്ലം സംവിധാനം ചെയ്ത സവാക്ക് വെബ്‌സീരിസ് ഒന്നും രണ്ടും ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും റോക്ക് സ്റ്റാര്‍ ടീം അവതരിപ്പിച്ച ഗാനമേളയും പരിപാടി വര്‍ണ്ണാഭമാക്കി. സീന ധനീഷ്, ആഷ്‌ലിന്‍ ഫാത്തിമ ഷാജു, ഹായ്യിന്‍ ഷഹീന്‍ എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി.
Story Highlights: women’s day celebration at riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here