Advertisement

‘അങ്ങനെ സംഭവിച്ചാൽ ഞാൻ ആദ്യം രാജിവെക്കും’; സിഎഎയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെ അസം മുഖ്യമന്ത്രി

March 12, 2024
Google News 2 minutes Read
Himanta Sarma

ദേശീയ പൗരത്വ രജിസ്റ്ററിന് (എൻആർസി) അപേക്ഷിക്കാത്ത ആർക്കെങ്കിലും പൗരത്വം ലഭിച്ചാൽ താൻ ആദ്യം രാജിവെക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സിഎഎയെ എതിർക്കുന്ന ആളുകൾ നുണകൾ പ്രചരിപ്പിക്കുകയാണെന്നും വിമർശനം. പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്ര സർക്കാർ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രസ്താവന.

“ഞാൻ അസമിൻ്റെ മകനാണ്. എൻആർസിക്ക് അപേക്ഷിച്ചിട്ടില്ലാത്ത ഒരാൾക്ക് പൗരത്വം ലഭിച്ചാൽ ആദ്യം രാജിവെക്കുന്നത് ഞാനായിരിക്കും”- ശിവസാഗറിൽ നടന്ന ഒരു പരിപാടിക്കിടെ ഹിമന്ത പറഞ്ഞു. സിഎഎ ഒരു പുതിയ നിയമമല്ല. ആളുകൾ പോർട്ടലിലൂടെ അപേക്ഷ നൽകുകയാണ് വേണ്ടത്. പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎഎ നടപ്പാക്കുന്നതോടെ ലക്ഷക്കണക്കിന് അനധികൃത വിദേശികൾ അസമിലേക്ക് പ്രവേശിക്കുമെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം തള്ളി. ”പ്രതിപക്ഷത്തിൻ്റെ ആരോപണം ശരിയല്ല. സിഎഎ നടപ്പാക്കുന്നതോടെ അനധികൃത പ്രവേശനം കുറയും. മുഴുവൻ നടപടികളും ഓൺലൈനിലായതിനാൽ എൻ്റെ പ്രസ്താവന ശരിയാണോ അല്ലയോ എന്ന് എല്ലാവർക്കും കാണാൻ കഴിയും. മറിച്ചായാൽ ആദ്യം പ്രതിഷേധിക്കുന്നത് ഞാനായിരിക്കും”- മുഖ്യമന്ത്രി ശർമ്മ പറഞ്ഞു.

Story Highlights: Himanta Sarma’s Big Claim On Citizenship Before NRC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here