Advertisement

ജിഫ്രി മുത്തു കോയ തങ്ങളുടെ റമദാൻ ലേഖനം ദേശാഭിമാനിയിൽ; പ്രസിദ്ധീകരിക്കുന്നത് ആദ്യം

March 12, 2024
Google News 1 minute Read
Muhammad Jifri Muthukkoya Thangal- deshabhimani

സമസ്ത നേതാവിന്റെ ലേഖനം ദേശാഭിമാനിയിൽ. ജിഫ്രി മുത്തു കോയ തങ്ങളുടെ റമദാൻ ലേഖനം ഇതദ്യമയാണ് ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ സിപിഐഎം മുഖ പത്രത്തിൽ ജിഫ്രി തങ്ങളുടെ ലേഖനം പ്രസിദ്ധികരിക്കുന്നതിന് രാഷ്ട്രീയം പ്രാധാന്യം ഉണ്ട്.

ദേശാഭിമാനിയുടെ എഡിറ്ററിയൽ പേജിലാണ് റമദാൻ സന്ദേശ ലേഖനം ജിഫ്രി മുത്തുക്കൊയ തങ്ങൾ എഴുതിയിരിക്കുന്നത്. പാലസ്‌തീൻ പ്രശ്നങ്ങൾ റമദാൻ ലേഖനത്തിൽ വിവരിക്കുന്നുണ്ട്. അടിച്ചമർത്ത പെട്ടവരുടെ രോധനങ്ങൾ അറിയാതെ പോകരുത്. നമ്മുടെ ഹൃദയവും പ്രാർത്ഥനയും അടിച്ചമർത്തപ്പെടുന്നവർക്ക് ഒപ്പമായിരിക്കണം എന്നും സമസ്ത നിലപാട് ജഫ്രി മുത്തുക്കൊയ തങ്ങൾ ലേഖനത്തിൽ പറയുന്നുണ്ട്.

സമസ്ത- ലീഗ് പ്രശ്നങ്ങൾ തീർന്നു എന്ന് നേതാക്കൾ പറയുമ്പോഴും ഭിന്നത പല തലങ്ങളിൽ ഉണ്ട്. പൊന്നാനി LDF സ്ഥാനാർഥിക്കു സമസ്ത രഹസ്യം പിന്തുണ ഉണ്ട് എന്നും സൂചനകൾ ഉണ്ട്. ഈ സാഹചര്യത്തിൽ സിപിഐഎം നേതൃ തലത്തിൽ തന്നെ നടന്ന ചർച്ചയുടെ ഭാഗമാണ് പുതിയ സമസ്ത ബാന്തവം എന്നതാണ് വിവരം.

Story Highlights: Samasta leader’s article in Desabhimani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here