Advertisement

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കും’; ശശി തരൂർ

March 12, 2024
Google News 1 minute Read
sashi tharoor says elder congress leaders have partiality

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് ഡോ ശശി തരൂർ. ബിജെപി വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നു. യുഡിഎഫ് ശക്തമായി പ്രതിഷേധിക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ നിയമം പിൻവലിക്കുമെന്ന് ശശി തരൂർ പറഞ്ഞു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നതെന്നും താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും ശശി തരൂർ പറഞ്ഞു.

താന്‍ കൊണ്ടുവന്നതല്ലാതെ മറ്റെന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയത്. വാഗ്ദാനം കൊടുത്ത് പൂര്‍ത്തിയാക്കാന്‍ ബിജെപിയ്ക്കായില്ല. എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്. വിജയം ജനം തീരുമാനിക്കും. തിരുവനന്തപുരത്ത് നടക്കാന്‍ പോവുന്നത് ത്രികോണ മത്സരമാണ്. 15 വര്‍ഷം പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് എന്തിനാണ് സ്വീകരണം.

ഇത് എന്റെ നാടാണ്. പ്രത്യേക സ്വീകരണം വേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.പത്മജയുടെ ബിജെപി പ്രവേശനം വ്യക്തിപരമായ തീരുമാനമല്ലേയെന്നും കെ മുരളീധരന്‍ കോണ്‍ഗ്രസിന്റെ കൂടെയുണ്ടല്ലോ എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Sashi Tharoor against CAA bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here