Advertisement

ഇന്ത്യ മുന്നണിയുടെ ദേശീയ നേതാക്കൾ നേർക്കുനേർ; പോരാട്ടച്ചൂടിൽ വയനാട്

March 13, 2024
Google News 2 minutes Read
Election battle Wayanad loksabha constituency

വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽഗാന്ധി കൂടിയെത്തിയതോടെ പ്രചാരണരംഗവും സജീവമായി. രാഹുൽഗാന്ധി മണ്ഡലത്തിൽ എത്തിയില്ലെങ്കിലും പ്രാദേശിക തലത്തിൽ യോഗങ്ങൾ വിളിച്ചുചേർത്താണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. അതേസമയം നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ എൽഡിഎഫ് സ്ഥാനാർത്ഥി ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി.(Election battle Wayanad loksabha constituency)

ഇന്ത്യ മുന്നണിയുടെ ദേശീയ നേതാക്കൾ നേർക്കുനേർ മാറ്റുരയ്ക്കുന്ന വേദിയായി മാറുകയാണ് വയനാട് ലോക്സഭാ മണ്ഡലം. ഒരു ഭാഗത്ത് സിറ്റിംഗ് എംപി രാഹുൽ ഗാന്ധി വീണ്ടും ജനവിധി തേടുന്നു. മറുഭാഗത്ത് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം ആനി രാജ. രണ്ടുപേരും ഇന്ത്യമുന്നണിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയവർ. കേരളത്തിൽ ഇന്ത്യമുന്നണി സമവാക്യങ്ങൾ അപ്രസക്തമെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്.

രാഹുൽഗാന്ധിയുടെ വരവോടെ കഴിഞ്ഞ വർഷമുണ്ടായ അതേ തരംഗം ആവർത്തിക്കുമെന്നും കണക്കുകൂട്ടുന്നു യുഡിഎഫ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കൽപ്പറ്റയിൽ നടന്ന നേതൃയോഗത്തിൽ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ നേരിട്ടെത്തി. അസംബ്ലി കൺവെൻഷനുകൾ പതിനാറുമുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളത്. രാഹുൽഗാന്ധിയെ വരവേൽക്കാൻ വയനാട് ഒരുങ്ങിയെന്ന് നേതാക്കൾ.

Read Also രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ വിശ്വസിക്കുന്നത് ആത്മഹത്യാപരം : വി. മുരളീധരൻ

സ്ഥാനാർത്ഥിത്വം ആനി രാജയിലേക്കെത്തിയതിൻറെ ഊർജ്ജം ഇടതുമുന്നണിക്ക് വയനാട്ടിലുണ്ട്. ആനി രാജ നേതൃത്വം നൽകിയ ബഹുജന പ്രക്ഷോഭങ്ങളടക്കം ഉയർത്തിക്കാട്ടിയാണ് പ്രചാരണം. ഇതിനകം എല്ലാ നിയോജകമണ്ഡലങ്ങളിലും ആനി രാജ ഒരു റൌണ്ട് പര്യടനം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. പതിനാറിന് ജില്ലയിൽ മുഖ്യമന്ത്രി നേരിട്ടെത്തും. സുൽത്താൻബത്തേരിയിലും മാനന്തവാടിയിലും നടക്കുന്ന എൽഡിഎഫ് പൊതുയോഗങ്ങളിൽ പിണറായി പങ്കെടുക്കും. ഇതോടെ ഇടതുമുന്നണിയുടെ ഔപചാരിക പ്രചാരണ പരിപാടികൾക്കും തുടക്കമാകും.

Story Highlights: Election battle Wayanad loksabha constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here