രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ വിശ്വസിക്കുന്നത് ആത്മഹത്യാപരം : വി. മുരളീധരൻ

കോൺഗ്രസിലെ അഴിമതിയും തൊഴുത്തിൽകുത്തും മടുത്തിട്ടാണ് നേതാക്കൾ പാർട്ടി വിട്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.പത്മജ വേണുഗോപാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നൽകിയ സ്വീകരണത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
കോൺഗ്രസ് കുടുംബത്തിൽ ജനിച്ചു വളർന്ന ആളുകൾക്ക് നിലവിലെ പാർട്ടിയുടെ അവസ്ഥ ബോധ്യമുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടരുന്നത് ആത്മഹത്യാപരം എന്ന് തിരിച്ചറിഞ്ഞുള്ള കൊഴിഞ്ഞുപോക്കാണ് കോൺഗ്രസിൽ കാണുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ അവസരവാദിയാണ്. പലപാര്‍ട്ടികളില്‍ പോയിട്ടുള്ളയാളാണ്. മുരളീധരന്‍ നാളെ എവിടെയാവുമെന്ന് പറയാനാവില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആണ് ഭാവി ഇന്ത്യ മുന്നോട്ട് പോവുക എന്നതിനുള്ള അംഗീകാരം കൂടിയാണ് പത്മജയെപ്പോലുള്ളവരുടെ പാർട്ടി പ്രവേശനങ്ങൾ എന്നും വി. മുരളീധരൻ പറഞ്ഞു.
Story Highlights: V Muraleedharan Against Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here