‘കോലിയെ എങ്ങനെ അവഗണിക്കാനാകും?’: താരത്തെ പിന്തുണച്ച് മുൻ പാക് ക്രിക്കറ്റർ

ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, താരത്തെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. കോലിയെ എങ്ങനെ അവഗണിക്കാനാകും? അദ്ദേഹം ഇന്ത്യൻ ടീമിലുണ്ടാകണം. സോഷ്യൽ മീഡിയയെ ഗൗരവമായി എടുക്കരുതെന്നും ഡാനിഷ് കനേരിയ.
സോഷ്യൽ മീഡിയയിൽ വൈറലാകാൻ ആളുകൾ പലതും പറയും. അത് കാര്യമായി എടുക്കരുത്. കോലി ഉറപ്പായും ഇന്ത്യൻ ടീമിലുണ്ടാകണം. അദ്ദേഹത്തിന് റൺസ് കണ്ടെത്താൻ കഴിയുന്നുണ്ട്. കോലിക്ക് പകരക്കാരനെ നോക്കാനുള്ള സമയമല്ല, യുവതാരങ്ങളെ വളർത്താൻ കഴിവുള്ള കോലി ടീമിലുണ്ടാകേണ്ട സമയമാണിത്. കോലിയെ എങ്ങനെ അവഗണിക്കാനാകുമെന്നും ഡാനിഷ് കനേരിയ.
റിപ്പോർട്ടുകൾ സത്യമായിരിക്കില്ലെന്ന് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് നേരത്തെ പ്രതികരിച്ചിരുന്നു. കോലി ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം. വിരാട് കോലിയെ ടീമിൽ ഉൾപ്പെടുത്താൻ അജിത് അഗാർക്കറുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് താൽപ്പര്യമില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.
വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകളില്‍ വിരാട് കോലിക്ക് ശോഭിക്കാന്‍ സാധിക്കില്ലെന്നും ഏറെ നാളായി സെലക്ടര്‍മാര്‍ ഇക്കാര്യം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്.
Story Highlights: Former Pak cricketer supports Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here