ഡിവൈഎഫ്ഐ നേതാവിന്റെ ജീപ്പിന്റെ പെട്രോൾ ടാങ്കിൽ പൊലീസ് കല്ലുപ്പ് ഇട്ടെന്ന് പരാതി

പൊലീസിനെതിരെ പരാതിയുമായി ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ്. കസ്റ്റഡിയിലെടുത്ത തന്റെ ജീപ്പിൻറെ പെട്രോൾ ടാങ്കിൽ പൊലീസ് കല്ലുപ്പിട്ടന്നും കോടതി നിർദേശത്തെ തുടർന്നുള്ള പരിശോധന അട്ടിമറിച്ചുവെന്നുമാണ് ആരോപണം.
ചാലക്കുടി ഗവൺമെൻറ് ഐടിഐ യിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ പൊലീസ് ജീപ്പ് തകർത്ത സംഭവത്തിൽ നിതിൻ പുല്ലൻ അറസ്റ്റിലായതിന് പിന്നാലെ നിതിന്റെ ജീപ്പും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ജീപ്പിൻ്റെ പെട്രോൾ ടാങ്കിൽ പോലീസ് ഉപ്പുകല്ലും എം സാൻഡും നിറച്ചു എന്നാണ് നിതിന്റെ പരാതി.
ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നിതിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനോട് ഇരുവിഭാഗത്തിന്റെയും സാന്നിധ്യത്തിൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഇന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് വാഹനം പരിശോധിച്ച എങ്കിലും കോടതി നിർദേശമുണ്ടായിട്ടും നിതിനെ പങ്കെടുപ്പിച്ചില്ലെന്നാണ് ആക്ഷേപം.
Story Highlights: DYFI leader complaint against police Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here