‘അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റുമായി DMK’; തങ്ങളുടെ പദ്ധതികളെ സ്റ്റിക്കർ മാറ്റി ഉപയോഗിക്കുന്നുവെന്ന് ബിജെപി

തെരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റിനൊരുങ്ങി ഡി.എം.കെ. ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഉൾപ്പെടുത്തിക്കൊണ്ട് ജൂൺ-ജൂലൈ മാസങ്ങളിലായിരിക്കും ഫെസ്റ്റ് സംഘടിപ്പിക്കുക. ഫെസ്റ്റിൽ മുരുകനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും പ്രദർശനങ്ങളും കോൺക്ലേവുകളും സംഘടിപ്പിക്കും.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചരണായുധം. ബി.ജെ.പി പ്രചരണത്തിന് മറുപടിയെന്നോണമാണ് ഡി.എം.കെയുടെ അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.
മുരുകൻ ഫെസ്റ്റ് നടത്താനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായിട്ടാണ് ബി.ജെ.പി രംഗത്തെത്തിയത്. ‘കേന്ദ്രത്തിൽ നിന്നുള്ള പദ്ധതികളെ സ്റ്റിക്കർ മാറ്റി ഡി.എം.കെ പദ്ധതികളാക്കുകയായിരുന്നു അവർ ആദ്യം ചെയ്തിരുന്നത്. ഇപ്പോൾ അവർ ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ പകർത്തി രാഷ്ട്രീയത്തിലും ഉപയോഗിക്കുയാണ്’- എന്നായിരുന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി ആർ ശ്രീനിവാസന്റെ പ്രതികരണം.
ഫെസ്റ്റിന്റെ പ്രധാന കേന്ദ്രമായി തിരിചെന്ദൂർ മുരുകൻ കോവിൽ മാറ്റുമെന്നും ഇതിനായി 300 കോടി ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല മുരുകൻ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. 2020ൽ ബി.ജെ.പി ‘വേൽ യാത്ര’ എന്ന പേരിൽ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.
Story Highlights: DMK to Conduct International Murugan Fest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here