ജസ്ന തിരോധാനം; സിബിഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹർജി

ജസ്ന തിരോധാനക്കേസിൽ സിബിഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹർജി. ജസ്നയുടെ പിതാവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്നയെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ല. രക്തം പുരണ്ട വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും പിതാവ് ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. സിബിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പിതാവ് ഹർജിയിൽ ഉന്നയിക്കുന്നത്. മകളെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ല. ജസ്നയ്ക്ക് അമിത ആര്‍ത്തവ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്ന വീട് വിട്ടതെന്ന് സംശയിക്കുന്നതായും പിതാവ് ഉന്നയിക്കുന്നു.
രക്തം പുരണ്ട വസ്ത്രം ശാസ്ത്രീയ പരിശോധന നടത്തിയില്ല. കാണാതായ ശേഷം വന്ന ഫോണ്‍കോളുകളും സിബിഐ അന്വേഷിച്ചില്ല. എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തതും പരിശോധിച്ചില്ല. ഹോസ്റ്റലില്‍ ഒപ്പം താമസിച്ചവരുടെ മൊഴി എടുത്തില്ലെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. ഹർജി 26 ന് പരിഗണിക്കും.
Story Highlights: Jesna missing case; petition against CBI investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here