40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സമുദായത്തിന് ശക്തിയുണ്ട്; സമദൂരം വെടിയുമെന്ന് ലത്തീന്‍ സഭ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമദൂരം വെടിഞ്ഞ് ശരിദൂരത്തിലേക്ക് മാറുമെന്ന നിലപാടുമായി ലത്തീന്‍ സഭ. പ്രശ്‌നാധിഷ്ഠിത നിലപാട് എടുക്കുമെന്ന് മുന്നണികളെ അറിയിച്ചു. 40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സമുദായത്തിന് ശക്തിയുണ്ട്. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് 140 കള്ളക്കേസുകള്‍ എടുത്തു. മുന്നണികളുടെ തീരുമാനം അറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വ്യക്തമാക്കി.(Latin catholic Church stand over Loksabha election)
മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അടക്കം ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട 140 കള്ള കേസുകള്‍ എടുത്തു.
40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സമുദായത്തിനാകും. സമദൂരത്തില്‍ നിന്ന് മാറാനാണ് സഭയുടെയും കത്തോലിക്ക അസോസിയേഷനെയും തീരുമാനം എന്നും ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി നിലപാട് വ്യക്തമാക്കി.
ലത്തീൻ സഭയുടെ തീരുമാനത്തിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിൽ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത് ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് . ഈ കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ കേസുകൾ പിൻവലിക്കാൻ തീരുമാനം എടുത്തത്
അതേസമയം തരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാര്‍ത്താസമ്മേളനം. നിശ്ചയിച്ചിരിക്കുന്നത്. ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും ഇസിഐ പ്രഖ്യാപിക്കും. നാളെ നിശ്ചയിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് മുതല്‍ എട്ട് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഏഴു ഘട്ടങ്ങളിലായി ആണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമീഷന്‍ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. 543 ലോക്‌സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിജെപി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.
Story Highlights: Latin catholic Church stand over Loksabha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here